20 April 2024 Saturday

ലഹരിക്കെതിരെ ചങ്ങല തീർത്ത് കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ

ckmnews


എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക് ക്ഷേമകാര്യ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ കെ. പി ചന്ദ്രമതി കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡന്റ്‌ കെ.പി സൂര്യനാരായണൻ

മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ പ്രധാന അധ്യാപികയും മാനേജ്‍മെന്റ് പ്രതിനിധിയുമായ സി. വത്സല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥികളായ മിൻഷാ മജീദ് ഗാന്ധിജിയുടെ ജീവചരിത്രവും അനയ് കൃഷ്ണ ഗാന്ധി കവിതയും അവതരിപ്പിച്ചു.പരിപാടിയിൽ ഗാന്ധി വചനങ്ങളുടെ അവതരണവും ലഹരി വിരുദ്ധ നൃത്തവും അരങ്ങേറി.മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാർത്ഥികളെ കേൾപ്പിച്ചു. മുൻ വാർഡ് മെമ്പർ പി ടി ശശീധരൻ, മുൻ ഒ.എ പി.എം സതീശൻ, നാട്ടുകാരായ കെ. പ്രമോദ്, സുധീർ കൊച്ചാന്ത്ര, പഞ്ചായത്ത്‌ അംഗം ആസിയ ഇബ്രാഹിം, അധ്യാപക പ്രധിനിധി പി.കെ ഷിനോജ് മോൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപിക പി.ജി ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റന്റ് സജി കെ ചിന്നൻ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിന് ചുറ്റും തീർത്ത ലഹരിക്കെതിരായ സംരക്ഷണ വലയത്തിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.