23 April 2024 Tuesday

"ലഹരി വിമുക്ത കേരളം ഞങ്ങളുടെ സ്വപ്നം"ആലംകോട് ബി.ടി.എം യു.പി സ്കൂളിൽ അസംബ്ലി ചേർന്നു

ckmnews

0

ചങ്ങരംകുളം:സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ അധികാരികളിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന്, ആലംകോട് ബി.ടി.എം യു.പി സ്കൂളിൽ അസംബ്ലി ചേർന്നു.ഷാഫി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച  "ലഹരി നിർമാർജ്ജന യജ്ഞ ഉദ്ഘാടന " ചടങ്ങിന് പ്രധാനാധ്യാപിക റീജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പരിപാടി കുട്ടികളെ കാണിച്ചു . യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് കുട്ടികൾക്ക് ആവശ്യമായ ഉപദേശ - നിർദ്ദേശങ്ങൾ നൽകി.ശേഷം കുട്ടികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചു.ജോസ് മാസ്റ്റർ യോഗത്തിന് നന്ദി പറഞ്ഞു