29 March 2024 Friday

വെളിയങ്കോട് പഞ്ചായത്തിലെ താഴത്തെപടി പെരുമുടിശേരി റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു

ckmnews


എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് നിർമ്മിക്കുന്ന വെളിയങ്കോട് പഞ്ചായത്തിലെ താഴത്തെപടി പെരുമുടിശേരി റോഡിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.നിർമാണ പ്രവർത്തനങ്ങൾ ഡിവിഷൻ മെമ്പർ എ കെ സുബൈർ എഇ ഷാജഹാൻ,ഓവർസിയർ ഷാഫി എന്നിവർ നേരിൽ കണ്ടു വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.വർക്ക് എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പൂർണ്ണ ഗതാഗതയോഗ്യമാക്കാൻ നിർദ്ദേശിച്ചു0