19 April 2024 Friday

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസ്സമില്ല

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പില്ല.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍, താഴെ പറയുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്.