25 April 2024 Thursday

കേരള വ്യാപാരി വ്യവസായി ഏകോപന സമതി പൊന്നാനി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

ckmnews


പൊന്നാനി:കേരള വ്യാപാരി വ്യവസായി ഏകോപന സമതി പൊന്നാനി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.ജനറൽ ബോഡി യോഗം ജില്ല വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ ഉൽഘാടനം ചെയ്തു ജില്ലാ സിക്രട്ടറി പി.പി. ഖാലിദ് മുഖ്യപ്രഭാഷണം നടത്തി ഫൈസൽമാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ഉസ്മാൻ പന്താവൂർ, ഹസ്സൻ ഫിറ്റ് വെൽ, ഒ.മൊയ്തുണ്ണി, മുജീബ് കോക്കൂർ , എം.എ.ലത്തീഫ് പൊന്നാനി, യുസഫ് .അറഫ, അലി എരമംഗലം, നജ്മുദ്ധീൻ മാറഞ്ചേരി, നാരായണൻ വെളിയംങ്കോട്, റസാഖ് പാലപ്പെട്ടി , ജാഫർ പൊന്നാനിഎന്നിവർ പ്രസംഗിച്ചു.ഫൈസൽ മാറഞ്ചേരി പ്രസിഡന്റ്, ഉസ്മാൻ പന്താവൂർ ജന: സിക്രടറി , എം.എ ലത്തീഫ് പൊന്നാനി ട്രഷർ സമീർ ഷമ പുത്തൻ പള്ളി, നജ്മുദ്ധീൻ മാറഞ്ചേരി, രഘു ഇഴുവ തുരുത്തി, നാരായണൻ വെളിയംങ്കോട് വൈസ് പ്രസിഡന്റ് മാർ ,

സലിം ചങ്ങരംകുളം, ആശിഖ് കോക്കൂർ , അസീസ് പാലപ്പെട്ടി, അലി എരമംഗലം സിക്രട്ടറിമാർ എന്നിവരെ തിരഞ്ഞടുത്തു.ഹൈവേ വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള അനുകൂല്യം ലഭിക്കാൻ ഉദ്ദേഗസ്ഥർ തടസ്സം നിൽക്കുകയാണന്നും, അനുവദിച്ച സംഖ്യ ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു യോഗം സർക്കാറിനോടാ വശ്യപ്പെട്ടു.അകാരണമായി ഇനിയും നീളുന്ന പക്ഷം പൊന്നാനി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.