28 March 2024 Thursday

തലമുണ്ടയിൽ എം.എസ്.എഫ് സംഘടിപ്പിച്ച ബാല കേരളം ശ്രദ്ധേയമായി

ckmnews

തലമുണ്ടയിൽ എം.എസ്.എഫ് സംഘടിപ്പിച്ച ബാല കേരളം ശ്രദ്ധേയമായി


എടപ്പാൾ: കളിയും ചിരിയും കഥയും പാട്ടുമായി തലമുണ്ടയിൽ എം.എസ്.എഫ് സംഘടിപ്പിച്ച ബാല കേരളം വിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്നു. പഠനാർഹമായ ക്ലാസുകൾ കേട്ടും, കവിത ചെല്ലിയും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തും കുട്ടികൾ ബാല കേരളം വർണ്ണാഭമാക്കി.

 മുസ്ലിം ലീഗ് തവനൂർ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. റംഷാദ് തലമുണ്ട അദ്ധ്യക്ഷനായി  എഴുത്തുകാരൻ കെ.എം ഷാഫി മുഖ്യാഥിതിയായി , റഫീഖ് പിലാക്കൽ, മുഹമ്മദ് കുട്ടി കല്ലിങ്ങൾ , പത്തിൽ സിറാജ്, വി.കെ.എ. മജീദ്, കെ.വി ലൈസ്, എ.വി നബീൽ, മുഹമ്മദ് ഷാദിൻ , കബീർ തുയ്യം , മുഹമ്മദ് ഷാമിൽ എന്നിവർ സംസാരിച്ചു. ബാല കേരളം യൂണിറ്റ് ഭാരവാഹികളെ  ചടങ്ങിൽ തെരഞ്ഞെടുത്തു.