24 April 2024 Wednesday

അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നാളെ എടപ്പാളിൽ തിരശ്ശീല ഉയരും

ckmnews

അഖില കേരള  പ്രൊഫഷണൽ നാടകമേളയ്ക്ക് നാളെ എടപ്പാളിൽ തിരശ്ശീല ഉയരും


എടപ്പാൾ: നാടക അരങ്ങിന്റെ പതിനാലാമത് നാടകമേളയ്ക്ക് നാളെ തുടക്കമാകും. വൈകീട്ട് ഏഴിന് എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ വച്ച് നടക്കുന്ന പരിപാടി ഡോക്ടർ കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ താരം നിയാസ് ബക്കർ മുഖ്യാതിഥിയാകും.  സിനിമാതാരം ശിവജി ഗുരുവായൂർ, സി രാമകൃഷ്ണൻ, സുബൈദ ടീച്ചർ,മജീദ് കഴുങ്കിൽ, ബഷീർ ചിറക്കൽ പൗർണ്ണമി ശങ്കർ , തവനൂർ മണികണ്ഠൻ, വിജയൻ ചാത്തനൂർ ചുള്ളിയിൽ രവീന്ദ്രൻ ,കെ പി രവീന്ദ്രൻ , പി പി മുസ്തഫഎന്നിവർ വിവിധ പരിപാടികളിൽ സമ്പദ്ധിക്കുന്നു. സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ  ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പ്രശസ്ത നാടക സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ അരങ്ങേറും

അനുസ്മരണങ്ങൾ, പുരസ്കാര സമർപ്പണം

ആദരിക്കൽ , ഗാനാർച്ചന നാടക അരങ്ങിന് വേണ്ടി പ്രസിഡന്റ് പ്രഭാകരൻ നടുവട്ടം, സെക്രട്ടറി സുധീർ ബാബു, ദാസ് കുറ്റിപ്പാല, സി ബാലസുബ്രഹ്മണ്യൻ, നാദം ബൈജു . നാസർ എടപ്പാൾ , കെ സദാനന്ദൻ നിസാർ മാസ്റ്റർ അഡ്വ: ലിജേഷ്  എന്നിവർ അറിയിച്ചു.ഒൿടോബർ പത്തിന് നാടോകോത്സവത്തിന് സമാപനമാകും.