28 March 2024 Thursday

കുറ്റിപ്പുറത്തെ ട്രാഫിക് സിഗ്നൽ പ്രവർത്തനം പുനരാരംഭിച്ചു

ckmnews

കുറ്റിപ്പുറത്തെ ട്രാഫിക് സിഗ്നൽ പ്രവർത്തനം പുനരാരംഭിച്ചു


എടപ്പാൾ: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പരാതിക്ക് ഫലംകണ്ടു. കുറ്റിപ്പുറം ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കുറ്റിപ്പുറം ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിശ്ചലമായതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കളക്ടർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻഫോഴ്സ്മെന്റ് വിഭാഗത്തിനും ഗതാഗത വകുപ്പ് മന്ത്രിക്കും കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി  ഭാരവാഹികളായ അഡ്വക്കറ്റ് കബീർ കാരിയാട്ട് അബ്ദുൽ റഷീദ്. കെ. പി. സുന്ദരൻ  തൈക്കാട് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു.  ഈ നിവേദനം അധികാരികൾ  പരിഗണിക്കുകയും കുറ്റിപ്പുറം ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം ഉടൻ പ്രാവർത്തികമാക്കുകയും ചെയ്തു.  അധികാരികൾക്ക് കേരള സംരക്ഷണ സമിതിയുടെ നന്ദിയും അറിയിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ട്  അഡ്വക്കറ്റ് കബീർ കാരിയാട്ട് മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ്  അംഗങ്ങളായ അബ്ദുൽ റഷീദ്. കെ. പി. സുന്ദരൻ തൈക്കാട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.