29 March 2024 Friday

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

ckmnews


മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണനും ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പരിശോധന ഫലം നെഗറ്റീവ്. മലപ്പുറം എസ്പി യു അബദുല്‍ കരീമിന്റെ കൊവിഡ് പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടിയ എസ്പി ആശുപത്രി വിട്ടു.


നിരീക്ഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരും. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ പോയ എസ്പിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഓണലൈനിലൂടെയും ഫോണ്‍ മുഖേന ആശയവിനമയും നടത്തിയും ചികിത്സ വേളയിലും എസ്പി പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണനും ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരിൽ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തോട് പരിശോധനക്ക് വിധേയനാവാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശിച്ചിരുന്നു


മഞ്ചേരി മെഡിക്കൽ കോളജിലെത്തിയാണ് പ്രസിഡൻറും ഡ്രൈവറും സ്രവപരിശോധനക്ക്  സാമ്പിൾ നൽകിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉണ്ണികൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, സെക്രട്ടറി അബ്ദുൽ അബ്ദുൽ റഷീദ് എന്നിവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാനും ഡി.എം.ഒ നിർദേശിച്ചു.