25 March 2023 Saturday

ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ckmnews

ആലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ ജോസി (52) ആണ് മരിച്ചത്. പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാർക്കിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എപ്രേസിയയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, പ്രിൻസി. മരുമകൻ: പ്രിൻസ്.