23 April 2024 Tuesday

രക്ഷാപ്രവർത്തനത്തിനിടെ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം, 5 മരണം

ckmnews

മുംബൈ : മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 2.20ഓടെയായിരുന്നു അപകടം. നിമിഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗത്തിലെത്തിയ കാർ കണ്ട് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സിസിടിവി പതിഞ്ഞിട്ടുണ്ട്.