19 April 2024 Friday

ഇന്ന് 2333 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക്

ckmnews

കോവിഡ് രോഗികള്‍ 2000 കടന്നു


ഇന്ന് 2333 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക്


തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 540 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 322 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 253 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 230 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 203 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 126 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 97 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 78 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 77 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 65 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 64 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), പത്തനംതിട്ട അടൂർ സ്വദേശി ഷംസുദീൻ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പൻ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേർക്കും, മലപ്പുറം ജില്ലയിലെ 297 പേർക്കും, ആലപ്പുഴ ജില്ലയിലെ 240 പേർക്കും, എറണാകുളം ജില്ലയിലെ 214 പേർക്കും, കോട്ടയം ജില്ലയിലെ 198 പേർക്കും, കാസർഗോഡ് ജില്ലയിലെ 154 പേർക്കും, കണ്ണൂർ ജില്ലയിലെ 122 പേർക്കും, തൃശൂർ ജില്ലയിലെ 89 പേർക്കും, പത്തനംതിട്ട ജില്ലയിലെ 78 പേർക്കും, കൊല്ലം ജില്ലയിലെ 74 പേർക്കും, കോഴിക്കോട് ജില്ലയിലെ 60 പേർക്കും, പാലക്കാട് ജില്ലയിലെ 55 പേർക്കും, ഇടുക്കി ജില്ലയിലെ 38 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.


17 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.


എറണാകുളം ജില്ലയിലെ 7 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 224 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 41 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 18 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 101 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 28 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 263 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,611 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,55,928 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,759 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 12,76,358 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,53,433 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.


ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ഷൊർണൂർ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (9), കുളക്കട (2, 3), വെളിനല്ലൂർ (2, 3), തൃശൂർ ജില്ലയിലെ കാട്ടക്കാമ്പൽ (സബ് വാർഡ് 11), കൊടുങ്ങല്ലൂർ (സബ് വാർഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാർ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുൻസിപ്പാലിറ്റി (4), കുളനട (12), എറണാകുളം ജില്ലയിലെ കണ്ടക്കടവ് (സബ് വാർഡ് 3), പാമ്പാക്കുട (13), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8, 9, 11), കോട്ടയം ജില്ലയിലെ മീനാടം (6), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.


12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ മൂരിയാട് (വാർഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6 (സബ് വാർഡ്) 7, 8), വയനാട് ജില്ലയിലെ അമ്പലവയൽ (2, 3), തരിയോട് (8, 9), കോട്ടത്തറ (10), പാലക്കാട് ജില്ലയിലെ നെന്മാറ (19), കാസർഗോഡ് ജില്ലയിലെ ബെള്ളൂർ (1, 10, 11), ഈസ്റ്റ് എളേരി (14, 15), പാലക്കാട് ജില്ലയിലെ അഗളി (9), കോട്ടയം ജില്ലയിലെ വെച്ചൂർ (6), എറണാകുളം ജില്ലയിലെ മലയാറ്റൂർ നിലേശ്വരം (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 572 ഹോട്ട് സ്പോട്ടുകളാണുള്ളത്.