29 March 2024 Friday

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍

ckmnews

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍


ഇന്ന് വിജയദശമി ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതല്‍. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമന്‍ ഒന്‍പത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച്‌ വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് മറ്റൊരു വിശ്വാസമുണ്ട്.


നവരാത്രി പൂജയുടെ പത്താംനാളിലാണ്വിജയദശമി ആഘോഷം. പൂജയെടുപ്പും വിദ്യാരംഭവും വിജയദശമിനാളിലാണ്.