19 April 2024 Friday

ലൂക്ക് ആന്‍റണി' എത്താന്‍ രണ്ട് ദിനങ്ങള്‍; 'റോഷാക്ക്' അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി റിലീസ് ഒക്ടോബർ 7ന് ചങ്ങരംകുളം മാർസ് സിനിമാസിൽ 9.15ന് ഫാൻസ് ഷോ:വരവേൽക്കാൻ ഒരുങ്ങി ആരാധകർ

ckmnews

'ലൂക്ക് ആന്‍റണി' എത്താന്‍ രണ്ട് ദിനങ്ങള്‍; 'റോഷാക്ക്' അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി റിലീസ് ഒക്ടോബർ 7ന്


ചങ്ങരംകുളം മാർസ് സിനിമാസിൽ 9.15ന് ഫാൻസ് ഷോ:വരവേൽക്കാൻ ഒരുങ്ങി ആരാധകർ



മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൌതുകം റിലീസിന് രണ്ടു ദിനം മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ചില പ്രധാന സെന്‍ററുകളില്‍ ആരംഭിച്ചിട്ടുണ്ട്.അടുത്ത ദിവസത്തോടെ കൂടുതല്‍ റിലീസിംഗ് സെന്‍ററുകളിലെ ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങും. അതേസമയം യുഎഇയിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.ചങ്ങരംകുളം മാർസ് സിനിമിസിൽ കാലത്ത് 9.15ന് ഫാൻസ് ഷോ നടക്കും.ടിക്കറ്റുകൾ വിൽപന തുടരുന്നതായി ഫാൻസ് ഭാരവാഹികൾ പറഞ്ഞു.ഫാൻസ് ഷോയുടെ ടിക്കറ്റുകൾ ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു

9946268708

7736189624

7593906359

9567575003

ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.