25 April 2024 Thursday

സാമൂഹിക മാധ്യമം വഴി പരിചയം; അധ്യാപികയെ മൂന്ന് ഡോക്ടർമാർ ബലാത്സംഗം ചെയ്തു

ckmnews

ബാസ്തി: കൂട്ട ബലാത്സംഗ പരാതിയിൽ ഉത്തർപ്രദേശിലെ മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു. യുപി ബസ്തി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരു ഡോക്ടർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.


യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. കൈലി ആശുപത്രിയിലെ ഡോക്ടർ സിദ്ധാർത്ഥ് സാമൂഹിക മാധ്യമം വഴി തന്നോട് സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഓഗസ്റ്റ് പത്തിന് ആശുപത്രിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. ആശുപത്രിയുടെ ഹോസ്റ്റൽ റൂമിലേക്ക് തന്നെ എത്തിച്ച ശേഷം അവിടെ വെച്ച് നിർബന്ധിപ്പിച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.


ശേഷം തന്റെ സുഹൃത്തുക്കളായ മറ്റു രണ്ട് ഡോക്ടർമാരെ വിളിച്ചുവരുത്തുകയും അവർ തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു.


ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരിയായ യുവതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഒരു ഡോക്ടർ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.