24 April 2024 Wednesday

മൂക്കുതല മേലേകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പഞ്ചരത്ന കീർത്താലാപനം നടന്നു

ckmnews

മൂക്കുതല മേലേകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പഞ്ചരത്ന കീർത്താലാപനം നടന്നു


ചങ്ങരംകുളം:മൂക്കുതല മേലേകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് കാലത്ത്  പഞ്ചരത്ന കീർത്താലാപനം  നടന്നു.ഹരി അഗ്നി ശർമ്മൻ യു.എസ്.എ,ജിഷ്ണുവെങ്കിടേശ്വരൻ ഗുരുവായൂർ, ദേവപ്രഭ,ഗംഗ, പാർവതി, പ്രഭാകരൻ എങ്ങണ്ടിയൂർ, ആരതി പരമേശ്വരൻ, സാരംഗ് പരമേശ്വരൻ, പുങ്ങാട് സനോജിൻ്റെ ശിഷ്യർ എന്നിവർ ചേർന്ന സംഘമാണ് പഞ്ചരത്ന കീർത്തനാലാപനം ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ചത്.ഈ പരിപാടി വീക്ഷിക്കാനായി മുന്നിലെ സീറ്റിൽ തന്നെ തൻ്റെ പ്രായാധിക്യത്തെപ്പോലും വകവെക്കാതെ  ചിത്രൻ നമ്പൂതിരിപ്പാടും സംഗീതം ആസ്വദിക്കാൻ എത്തി.സംഗീത മധുരം ആസ്വദിക്കാൻ എത്തിയവർക്ക് ഇത് ഇരട്ടി മധുരമായി. നിരവധി പേർ ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം സെൽഫിയെടുത്തും ഫോട്ടോയെടുത്തും സന്തോഷഭരിതരായി.പരിപാടിക്കിടയിലും നിരവധി പേർ ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ കാലിൽ നമസ്ക്കരിക്കുകയും ഗുരുനാഥൻ്റെയും കൂടി അനുഗ്രഹം  വാങ്ങിയ ശേഷമാണ് പലരും വീട്ടിലേക്ക് മടങ്ങിയത്.ശേഷം ചിത്രൻ നമ്പൂതിരിപ്പാട് ക്ഷേത്രക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന പ്രഭാത ഭക്ഷണവും കാപ്പിയും കുടിച്ചതിന് ശേഷമാണ് മടങ്ങിയത്.