19 April 2024 Friday

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

ckmnews

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു


പെരുമ്പിലാവ് :സി.പി.ഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ

അനുശോചനം രേഖപ്പെടുത്തി  പെരുമ്പിലാവിൽ

സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.പെരുമ്പിലാവ് സെന്ററിൽ

നടന്ന യോഗത്തിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പി.ഐ രാജേന്ദ്രൻ

അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി,കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അബ്ദുൽ റസാഖ്,സി.പി.ഐ  കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി

പ്രേംരാജ് ചൂണ്ടലാത്ത്,

 മുസ്ലിം ലീഗ് കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി ഹൈദറാലി,ഖാലിദ് (എൻ. സി. പി) , എം എൻ മുരളീധരൻ , എന്നിവർ സംസാരിച്ചു.കെ കൊച്ചനിയൻ,

കെ. ബി ജയൻ , കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ മോഹനൻ , ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ,എന്നിവരും വിവിധ പാർട്ടികളുടെ പ്രവർത്തകരും

പങ്കെടുത്തു.സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം നൗഷാദ് സ്വാഗതവും

അജിത്ത്കുമാർ നന്ദിയും പറഞ്ഞു.