24 April 2024 Wednesday

നവരാത്രി ഒരുക്കങ്ങള്‍ കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കവേ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

ckmnews

കൊല്ലം : കൊല്ലം പരവൂരിൽ കാറിടിച്ചു 2 യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. 


ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങൾ നടത്തിയശേഷം റോഡ് അരികിൽ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.