19 April 2024 Friday

പി സി ഡബ്ല്യു എഫ് വാഴ കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു

ckmnews

പി സി ഡബ്ല്യു എഫ് വാഴ കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു


മാറഞ്ചേരി :കാർഷികം രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി  

വാഴയുടെ ശാസ്ത്രീയ കൃഷി രീതി സംബന്ധമായ  അവബോധം നല്‍കുന്നതിനായി  കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം  പ്രൊഫസർ ഡോ:  പ്രശാന്ത് ക്ലാസിന് നേതൃത്വം നല്‍കി.വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനിലയുളള നല്ല ഫലഭൂയിഷ്ടമായ ഈർ്പ്പാംശമുള്ള മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലതെന്നും ,സമുദ്രനിരപ്പിൽ നിന്നും  ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും  അഭികാമ്യമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 

അടുത്ത ഓണത്തിന്  ഒരു കുല നേന്ത്രപ്പഴം എന്ന ലക്ഷ്യത്തിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈ വിതരണ ഉദ്ഘാടനം മാറഞ്ചേരി കൃഷി അസിസ്റ്റ : ഓഫീസർ സുനിൽ, സമ്മിശ്ര കർഷകനായ കെ സി അബൂക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ  എം ടി നജീബ് , 

എന്നിവർ സംസാരിച്ചു

ആരിഫ നന്ദി പറഞ്ഞു.