29 March 2024 Friday

റംഷാദ് സൈബർമീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി"പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു

ckmnews

റംഷാദ് സൈബർമീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി"പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു


പുന്നയൂർക്കുളം :'അൽഫിയ എന്ന പെൺകുട്ടി' എന്ന ശീർഷകത്തിൽ റംഷാദ് സൈബർമീഡിയയുടെ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു.കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റിന്റെ ഓഫീസ് ഉത്ഘാടനത്തിന്റെ ചടങ്ങിൽ വെച്ചാണ് നടന്നത്. മാധ്യമ പ്രവർത്തകൻ ഡോ:അരുൺകുമാർ പ്രകാശനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ, ഹന്ന സലീം എന്നിവർ ഏറ്റുവാങ്ങി.ചടങ്ങിൽ മൈക്രോടെക് എഡ്യൂക്കേഷൻ കൺസൾട്ടന്റ് ചെയർമാൻ ഷിബു കെ മുഹമ്മദ്‌, കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ കുഞ്ഞുമുഹമ്മദ് ഹാജി, മുസ്തഫ പരൂർ, അബ്ദുൽ പുന്നയൂർകുളം,ശംസുദ്ധീൻ ആറ്റുപുറം , ശരീഫ് പണ്ടൊതയിൽ, അഷറഫ് കീടത്തേൽ,ചോമുഹമ്മദുണ്ണി, സകരിയ എന്നിവർ പങ്കെടുത്തു.