28 March 2024 Thursday

നടുറോഡിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ആയി പരാതി.

ckmnews

നടുറോഡിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ  നിക്ഷേപിക്കുന്നത് ആയി പരാതി.


ചങ്ങരംകുളം:വാര്യർമൂല ചേലക്കടവ് റോഡിൽ കാവില പാടത്ത് ആണ്  നടുറോഡിൽ കുട്ടികൾ ഉപയോഗിക്കുന്ന ഡയപ്പർ അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് പതിവായത്. രാവിലെയും വൈകുന്നേരവും  ആളുകൾ സവാരിക്കിറങ്ങുന്ന  പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മദ്യക്കുപ്പികളും  മറ്റും കൃഷി ചെയ്യുന്ന പാടത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടാറുണ്ട്. പ്രകൃതിരമണീയമായ ഈ പ്രദേശം  ഇപ്പോൾ മാലിന്യം നീറഞ്ഞ് വൃത്തിഹീനമാകുകയാണെന്ന് നാട്ടുകാർ പറയുന്നു.ഈ പ്രദേശം സംരക്ഷിക്കുന്നതിനുവേണ്ടി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.