28 March 2024 Thursday

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകി

ckmnews

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒടുവിൽ ശമ്പളം നൽകി. സെപ്റ്റംബർ മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലഭിച്ചത്. മാസങ്ങൾക്ക് ശേഷമാണ് ശമ്പളം കൃത്യമായി ലഭിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് കെഎസ്ആർടിസിക്കായിരുന്നു.


സംസ്ഥാനത്താകെ 70 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചിരുന്നു. ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരായ അക്രമം നടക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തൽ.