28 March 2024 Thursday

ചങ്ങരംകുളം ബസ്റ്റാന്റിലെ മാലിന്യങ്ങൾ വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി

ckmnews

ചങ്ങരംകുളം ബസ്റ്റാന്റിലെ മാലിന്യങ്ങൾ വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി


ചങ്ങരംകുളം:മാസങ്ങളായി കെട്ടി കിടന്ന ബസ്റ്റാന്റിലെ മാലിന്യങ്ങൾ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി.ചങ്ങരംകുളം  ടൗണിലെ ബസ്റ്റാന്റിൽ വൃത്തിഹീനമായ രീതിയിൽ കിടന്ന മാലിന്യങ്ങൾ ആണ് വിദ്യാർത്ഥികൾ നീക്കം ചെയ്തത്.എന്നാൽ ശേഖരിച്ച് വെച്ച മാലിന്യങ്ങൾ പലയിടത്തായി കെട്ടി കിടക്കുകയാണെന്നും ഇവ നീക്കം ചെയ്ത് സംസ്കരിക്കാൻ നടപടിയെടുക്കണമെന്നും വിദ്യാർത്ഥികൾ അധികൃതരോട് ആവശ്യപ്പെട്ടു