24 April 2024 Wednesday

ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

ckmnews

ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ സമ്മേളനം

സംഘടിപ്പിച്ചു.


മലപ്പുറം : ലഹരി മുക്ത ജീവിതം സുരക്ഷിത സമൂഹം എന്ന ശീർഷകത്തിൽ ലഹരി നിർമ്മാർജ്ജന സമിതി മലപ്പുറം ജില്ലാ സമ്മേളനം മക്കരപ്പറമ്പിൽ സമാപിച്ചു.നൂറുകണക്കിന്‌ പ്രവർത്തകർ പങ്കെടുത്ത സമ്മേളനം അവതരണ മികവ്‌ കൊണ്ടും വിദ്യാർത്ഥി സ്ത്രീ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. മലയാളി നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത്‌ ലഹരി ഉപയോഗമാണെന്നും ലഹരിയുടെ കെടുതികൾ കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ തടസ്സമാണെന്നും ലഹരി നിർമ്മാർജ്ജന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട്‌ കുറുക്കോളി മുയ്തീൻ അഭിപ്രായപ്പെട്ടു.കുടുംബ ശൈഥ്യല്യങ്ങൾ മാത്രമല്ല ലഹരിക്കടിമയായവരുടെ ചികിത്സക്കും അനുബന്ധ ചിലവുകൾക്കുമായി സർക്കാർ ചിലവിടുന്ന കോടികൾ നാടിന്റെ വികസനം തിരിച്ച്‌ വിടുകയാണെന്നും ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡണ്ട്‌ സി.കെ.എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു, മുൻ ഡിജിപി ഋഷിരാജ് സിംഗ്   മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ സംസ്ഥാന ഭാരവാഹികളായ  രാധാകൃഷ്ണൻ പൂവത്തിങ്കൽ, ജമാൽ  സംഘാടക സമിതി ട്രഷറർ അലി കാടാമ്പുഴ,ഷാജു തോപ്പിൽ,  എംപ്ലോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കർ, സെക്രട്ടറി അലവിക്കുട്ടി   മാസ്റ്റർ ,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് വി കെ എം ഷാഫി ജനറൽ സെക്രട്ടറി മുഹ്സിൻ ബാബു ടിപിഎം, ട്രഷറർ ഷാനവാസ് തുറക്കൽ

ജില്ലാ ഭാരവാഹികളായ പച്ചീരി ഫാറൂഖ് , കാളാക്കൾ മുഹമ്മദലി, കുഞ്ഞുമുഹമ്മദ് പി പി, അയ്യൂബ് ആലുക്കൽ, നവാസ് വളവന്നൂർ, കമ്മുക്കുട്ടി താനൂർ, അബ്ദുല്ലത്തീഫ് ഒതളൂർ ,അസൈനാർ  വളാഞ്ചേരി,പികെകെ തങ്ങൾ തിരൂർ അബ്ദുൽ വഹാബ് തിരൂരങ്ങാടി,  ലുക്മാൻ കോറാട്, എന്നിവരും 

 നേരത്തെ വനിതാ സമ്മേളനം ഒ.കെ കുഞ്ഞിക്കോമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി പി ഹാരിസ്, സെലീന ടീച്ചർ, ഡോ:ഷമീന വിപി, സുലൈഖ വിപി, കെ ആമിന ടീച്ചർ,നസ്‌ല, തുടങ്ങിയവരും യൂത്ത് വിംഗ് വനിതാ വിംഗ് ജില്ലാ മണ്ഡലം ഭാരവാഹികളും വിദ്യാർഥികളും രക്ഷിതാക്കളും പ്രവർത്തകരും  പങ്കെടുത്തു