25 April 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് സിപിഐ അംഗം വികെ സുബ്രമണ്യന്‍ അന്തരിച്ചു

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം ഒതളൂര്‍ പരേതനായ വളപ്പില്‍ പുരക്കല്‍ കുഞ്ഞന്റെ മകന്‍ സുബ്രമണ്യന്‍(61) അന്തരിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്ന വികെ സുബ്രമണ്യന്‍ പാവിട്ടപ്പുറത്ത് നിന്ന് സിപിഐക്ക് വേണ്ടി മത്സരിച്ച് ജയിച്ചാണ് പഞ്ചായത്ത് അംഗമായത്.ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന സുബ്രമണ്യന്‍ ബുധനാഴ്ച പുലര്‍ച്ചെ എണീക്കാന്‍ വൈകിയതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.ഹൃദയാഘാതമാണ് മരണകാരണം എന്ന് കരുതുന്നു.മൃതദേഹം കോവിഡ് ടെസ്റ്റിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.മുല്ലയാണ് മാതാവ്.ഭാര്യ ശ്രീമതി മക്കള്‍:രേഖ,രമ്യ