25 April 2024 Thursday

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ; ഐസിയുവിൽ പ്രവേശിപ്പിച്ചു

ckmnews

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ; ഐസിയുവിൽ പ്രവേശിപ്പിച്ചു


ഗുരുഗ്രാം∙ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായംസിങ് യാദവ് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. 


പിതാവിന്റെ ആരോഗ്യനില മോശമായതറിഞ്ഞ് അഖിലേഷ് യാദവ് അദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഡൽഹിയിൽനിന്ന് ഗുരുഗ്രാമിലേക്കു തിരിച്ചു. നിലവിൽ മെയ്ൻപൂരി മണ്ഡലത്തിൽനിന്നുള്ള എംപിയാണ് മുലായം.