19 April 2024 Friday

കൊറോണ:എടപ്പാളില്‍ നൈജീരിയന്‍ സ്വദേശികളുടെ താമസ സ്ഥലത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി

ckmnews

എടപ്പാള്‍:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എടപ്പാളില്‍ നൈജീരിയന്‍ സ്വദേശികളുടെ താമസ സ്ഥലത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി.കേരളത്തില്‍ സീസണ്‍ ഫുട്ബോള്‍ മേളകള്‍ക്കായി എത്തിയ നൈജീരിയന്‍ താരങ്ങള്‍ താമസിക്കുന്ന എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ വീട്ടിലാണ് ആരോഗ്യവകുപ്പും പോലീസും സംയുക്ത പരിശോധന നടത്തിയത്.നിലവില്‍ നാല് പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നും കൊറോണ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ ഇവിടെ താമസക്കാരാണെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പാസ്പോര്‍ട്ടുകള്‍ പരിശോധിച്ച് ആവശ്യമായ മുന്‍ കരുതല്‍ എടുക്കാന്‍ ഇവര്‍ക്ക് ഉദ്ധ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്റെ യും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലും ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ കൺസുദ്ധീന്‍,അബ്ദുൽ ജലീൽ, ജോഫ്രി, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.