Kannur
വിലാപയാത്ര തുടങ്ങി ഒരുനോക്ക് കാണാന്‍ ജനപ്രവാഹം:കോടിയേരിക്ക് നാടിന്‍റെ അന്ത്യാഭിവാദ്യം

വിലാപയാത്ര തുടങ്ങി ഒരുനോക്ക് കാണാന്‍ ജനപ്രവാഹം:കോടിയേരിക്ക് നാടിന്‍റെ അന്ത്യാഭിവാദ്യം
കണ്ണൂര്‍: എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് റോഡിന് ഇരുവശവും നിറഞ്ഞിരിക്കുന്നത്. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍,നീര്‍വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിടവങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം