20 April 2024 Saturday

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ മുണ്ടകൻ & പുഞ്ച പടശേഖരസമിതിയുടെ യോഗം ചേർന്നു

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ മുണ്ടകൻ & പുഞ്ച പടശേഖരസമിതിയുടെ യോഗം ചേർന്നു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ കൃഷി ചെയുന്ന ലേറ്റ് മുണ്ടകൻ & പുഞ്ച പടശേഖരസമിതിയുടെ യോഗം ചേർന്നു.ആലംകോട് ഗ്രാമ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സുരേഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ മാരായ  കരുണാകരൻ, രാമദാസ്‌ മാസ്റ്റർ എന്നിവരും പടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു, കൃഷി അസിസ്റ്റന്റ് വിജിത്ത് നന്ദി രേഖപ്പെടുത്തി.