29 March 2024 Friday

നടുവട്ടത്തെ അക്രമത്തിന് പിന്നിൽ ലഹരി മാഫിയ:അക്രമത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു.

ckmnews

നടുവട്ടത്തെ അക്രമത്തിന് പിന്നിൽ ലഹരി മാഫിയ:അക്രമത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു.


എടപ്പാൾ :എടപ്പാൾ നടുവട്ടത്ത്  പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ഉണ്ടായ അക്രമത്തിന് പിന്നിൽ പ്രദേശത്തെ ലഹരി സംഘങ്ങളാണെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.എടപ്പാൾ പഞ്ചായത്ത്‌ യൂത്ത് ലീഗ് ട്രഷററും പൂക്കറത്തറ മഹല്ല് സെക്രട്ടറിയുമായി പിവി ഷുഹൈബും കെ എൻ അഭിജിത്തുമാണ് ലഹരി സംഘത്തിന്റെ അക്രമത്തിന് വിധേയമായത്.അക്രമത്തിൽ മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി.ലഹരി മാഫിയക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.സംഭവം സ്ഥലത്ത് തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ,  മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌കുട്ടി കല്ലിങ്ങൽ, സെക്രട്ടറി കെവി ലൈസ്, മുഹമ്മദ്‌ക്കുട്ടി എടപ്പാൾ, വികെഎ മജീദ്, സി ശരീഫ്, കാദർ ഭാഷ എന്നിവർ സ്ഥലത്ത് എത്തി കാര്യങ്ങൾ വിലയിരുത്തി