18 April 2024 Thursday

നടുവട്ടത്ത് കടയിൽ കയറി അക്രമം:കടയുടമക്കും സുഹൃത്തിനും പരിക്ക്

ckmnews

നടുവട്ടത്ത് കടയിൽ കയറി അക്രമം:കടയുടമക്കും സുഹൃത്തിനും പരിക്ക്


എടപ്പാൾ:നടുവട്ടം കരിങ്കല്ലത്താണി റോഡിൽ ശ്രീവത്സം മെഡിക്കൽ കോളേജിന്റെ മുന്നിൽ കടയിൽ കയറി ജീവനക്കാരെ അക്രമിച്ചതായി പരാതി.അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.ശ്രീവത്സം മെഡിക്കൽ കോളേജിന്റെ മുൻവശത്ത് വാമി കർട്ടൻ ആൻഡ് ഡെക്കോർ ഷോപ്പ് ഉടമ പൂക്കാത്തറ സ്വദേശി പട്ടന്മാര് വളപ്പിൽ ശുഹൈബ് (33)

കുറ്റിക്കാട്ടിൽ നീടും പുറത്ത് അജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ നടുവട്ടം ശ്രീവത്സം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പതിനഞ്ചോളം വരുന്ന സംഘമാണ് കടയിൽ കയറി ആക്രമം നടത്തി കടയുടമയെയും സുഹൃത്തിനെയും മർദ്ധിച്ചത്.സംഭവത്തിൽ  ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.സംഭവത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്നൊണ് വിവരം