25 April 2024 Thursday

5 ജി 13 നഗരങ്ങളിൽ:ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ വികസനത്തിന്റെ വലിയ ദർശനം:പ്രധാനമന്ത്രി

ckmnews

5 ജി 13 നഗരങ്ങളിൽ:ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ വികസനത്തിന്റെ വലിയ ദർശനം:പ്രധാനമന്ത്രി


ന്യൂഡൽഹി∙ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾക്കു തുടക്കമിട്ടത്. ഡിജിറ്റൽ ഇന്ത്യ എന്നത് വെറും ഒരു പേര് മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന്റെ വളരെ വലിയ ദർശനമാണെന്നും ഉദ്ഘാ‌ടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ എന്ന വലിയൊരു ദർശനം താൻ മുന്നോട്ടു വച്ചപ്പോൾ പരിഹസിച്ചവരുണ്ടെന്നും എന്നാൽ സാങ്കേതിക വിദ്യ പാവപ്പെട്ടവർക്ക് അപ്രാപ്യമാണെന്ന ചിന്ത തിരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.