29 March 2024 Friday

എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും 2 രൂപ എക്സൈസ് തീരുവ; നവംബര്‍ മുതല്‍ നിലവില്‍ വരും

ckmnews

എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും 2 രൂപ എക്സൈസ് തീരുവ; നവംബര്‍ മുതല്‍ നിലവില്‍ വരും


ന്യൂഡൽഹി: എഥനോൾ ചേർക്കാത്ത പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. പക്ഷെ ഇത് വിപണയിൽ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് നീട്ടിയത്.



നവംബർ ഒന്ന് മുതൽ ഇത് നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ 2022 മുതൽ ആരംഭിച്ച സാമ്പത്തിക വർഷം മുതൽ ഇത്തരം പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം ഈടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമനാണ് അറിയിച്ചത്.


പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേർക്കുന്നത്. ഡീസലിന്റെ കാര്യത്തിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നത് ആറ് മാസത്തേക്ക് നീട്ടി. ജൈവ ഡീസൽ ചേർക്കാത്ത ഡീസലിനാണ് തീരുവ കൂട്ടുക



പൊതുവായുള്ള എക്സൈസ് തീരുവയ്ക്കും സെസ്സിനും പുറമെയാണ് അധിക എക്സൈസ് ഡ്യൂട്ടി ചുമത്താൻ തീരുമാനിച്ചിരുന്നത്.