25 April 2024 Thursday

വി എഫ് സി ആർട്സ് &സ്പോർട്സ് ക്ലബ്‌ എസ് എസ് എൽ സി, പ്ലസ്‌ടു വിജയികളെ ആദരിച്ചു*

ckmnews

*വി എഫ് സി ആർട്സ് &സ്പോർട്സ് ക്ലബ്‌ എസ് എസ് എൽ സി, പ്ലസ്‌ടു വിജയികളെ ആദരിച്ചു*


കുമരനെല്ലൂർ:വി എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്‌ വെള്ളാളൂരിന്റെ  നേതൃത്വത്തിൽ നാട്ടിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ വീടുകളിൽ നേരിട്ട് ചെന്ന് ആദരിച്ചു. പരിപാടി കപ്പൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി വി ആമീൻ മാസ്റ്റർ നിർവഹിച്ചു. വളർന്നു വരുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം  നൽകുന്ന ഇത്തരം പ്രവർത്തനങ്ങളുമായി  മുന്നോട്ട് വന്ന ക്ലബ്‌ അംഗങ്ങളെ ഉദ്ഘടകൻ പ്രത്യേകം പ്രശംസിച്ചു. റഫീഖ് എം വി, നൗഷാദ് എം കെ, അഷറഫ് പി ടി വെള്ളാളൂർ, ആസിഫ് കെ, മുബഷിർ കെ കെ, നഹാസ് എം പി, ആഷിക് ഇ വി, നസീഫ് വി വി തുടങ്ങിയവർ നേതൃത്വം നൽകി.