24 April 2024 Wednesday

ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു

ckmnews

എറണാകുളം തേവരയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് തേവര ചാക്കോളാസ്‌ വാട്ടർ സ്‌കെപ് കെട്ടിടത്തിലായിരുന്നു സംഭവം.