25 April 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ മീലാദ് റാലി സംഘടിപ്പിച്ചു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ മീലാദ് റാലി സംഘടിപ്പിച്ചു


എടപ്പാൾ : തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ മീലാദ് റാലി സംഘടിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിനോടനുബന്ധിച്ചാണ് റാലി നടത്തിയത് എടപ്പാൾ കണ്ടൻചിറയിൽ നിന്ന് ആരംഭിച്ച റാലി നടുവട്ടം സെന്ററിൽ സമാപിച്ചു

സോൺ നേതാക്കളായ എസ് ഐ കെ തങ്ങൾ മൂതൂർ, സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഹസൻ നെശ്ശേരി, പ്രൊഫ : അനീസ് ഹൈദരി . സി വി അബ്ദുൽ ജലീൽ അഹ്സനി , എ അഹമ്മദ് ബാഖവി, സലിം സഖാഫി മാങ്ങാട്ടൂർ , പി പി നൗഫൽ സഅദി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ . അബൂബക്കർ ബാഖവി, റഫീഖ് പെരുമുക്ക് , റഫീഖ് ഇർഫാനി നേതൃത്വം നൽകി