20 April 2024 Saturday

കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സ യിൽ ആയിരുന്ന ചേകനൂർ സ്വദേശി മരിച്ചു

ckmnews

കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സ യിൽ ആയിരുന്ന ചേകനൂർ സ്വദേശി മരിച്ചു


എടപ്പാൾ:കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സ യിൽ ആയിരുന്ന ചേകനൂർ സ്വദേശി മരിച്ചു.ചേകനൂർ കടുങ്ങാം കുന്നത്ത് പരേതനായ കാട്ടിൽ  ഇസ്മായിലിന്റെ മകൻ മുഹമ്മദ്‌ (62) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.ബുധനാഴ്ചയാണ് മുഹമ്മദിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റത്.വീടിനടുത്ത് മുഹമ്മദിന്റെ ക്വോർട്ടേഴ്സിന് മുകളിൽ തെരുവ് നായകൾ കയറുന്നത് തടയുന്നതിനായി കയറുന്നതിനിടെ കോണിപ്പടിയിൽ നിന്ന് താഴെ വീഴുകയായിരുന്നു.പരിക്കേറ്റ മുഹമ്മദിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു

ഭാര്യ പരേതയായ റുഖിയ