23 April 2024 Tuesday

പള്ളിക്കര ജിഎം എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം*

ckmnews

*പള്ളിക്കര ജിഎം എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം*


ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ഉപയോഗിച്ച് പള്ളിക്കര ജിഎംഎൽപി സ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് പി എം ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ വി അബ്ദുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ബി ഫൈസൽ, നന്നംമുക്ക് പഞ്ചായത്തംഗങ്ങളായ ടി സത്യൻ, ദിവ്യ ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡൻ്റ്  ശിവദാസൻ, നിയാസ് മുഹമ്മദ്, അജീഷ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് സി പി ഷാഫി സ്വാഗതവും പ്രധാനധ്യാപിക വിനതകുമാരി നന്ദിയും പറഞ്ഞു.