25 April 2024 Thursday

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ"പോഷൺ 2022 "സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: പോഷണ മാസാചരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "പോഷൺ 2022 " പരിപാടി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്നു. അങ്കണവാടി ഹെൽപ്പർമാർക്കായി പാചകമത്സരം,പോഷകാഹാര പ്രദർശനം, ആയുഷുമായി സഹകരിച്ചു കൊണ്ട് എടപ്പാൾ ഗവ.ആയുർവ്വേദ ആശുപത്രിയിലെ ഡോ.ഹരിയുടെ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്, മലബാർ ഡെന്റൽ കോളേജിന്റെ സഹകരണത്തോടു കൂടി സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ദന്ത പരിശോധന ക്യാമ്പും നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്‌ണൻ ഉദ്‍ഘാടനം ചെയ്‌തു.വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗായത്രി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമലത, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എസ്.ആർ രാജീവ്, മറ്റ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ,ഐ.സി.ഡി.എസ് സ്റ്റാഫംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, അമ്മമാർ, കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പൊന്നാനി ഐ.സി.ഡി.എസിലെ ശിശുവികസന പദ്ധതി ഓഫീസർ രമ ഒ.പി പരിപാടികൾക്ക് നേതൃത്വം നൽകി. പാചക മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു