23 April 2024 Tuesday

പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യുണിറ്റ് നെൽകൃഷിയിലേക്ക്

ckmnews



എടപ്പാൾ:പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യുണിറ്റ് ഇനി നെൽകൃഷിയിലേക്ക്.എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികളും ഗൈഡ് യൂണിറ്റും ചേർന്ന് പൂക്കരത്തറ പാടശേഖരത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന രണ്ട് ഏക്കർ സ്ഥലത്ത് കൃഷിയിടം ഒരുക്കിയത് .പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം നടപ്പിലാക്കിയ നൂതന കൃഷി സമ്പ്രദായമായ ഇരട്ടവരി എന്ന രീതിയിൽ ആണ് കൃഷി നടപ്പിലാക്കുന്നത്.മുൻ കേരള കർഷക അവാർഡ് ജേതാവ് അബ്ദുൽ ലത്തീഫിന്റെയും കർഷകൻ അബ്ദുറസാഖിന്റെയും മേൽനോട്ടത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.പദ്ധതിയുടെ ഞാറുനടൽ ഉദ്ഘാടനം പ്രിൻസിപ്പാൾ ബെൻഷ കെഎം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൽ ഖാദർ, എച്ച് എം ഹമിദ് വി ,തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി സി ,എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എംപി , സ്റ്റഫ് സെക്രട്ടറി ബഷീർ ഒ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശിഹാബ് . കെ.കെ, ഗൈഡ് ക്യാപ്റ്റൻ ഹഫ്സത്ത്,അബ്ദുറസാഖ്,സുലൈമാൻ , യു അബ്ദുൽ ഗഫൂർ , യൂസഫ് കെ ,ഫക്രുദ്ദീൻ,സലാം,കൃഷി അസിസ്റ്റന്റ്മാരായ രവി,ടി സന്തോഷ്‌, എം സി അഭിലാഷ് സി പി,എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ സിംനിൽ, നയന എന്നിവർ പങ്കെടുത്തു. ഇടി വെട്ടിയകത്ത് ആയിഷുമ്മയുടെ കൃഷിയിടത്തിലാണ് കൃഷി ഒരുക്കിയത്.