19 April 2024 Friday

രാജ്യത്ത് 67 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കൂടി പൂട്ടുവീഴും! ഇന്റര്‍നെറ്റ് കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം

ckmnews

67 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് കമ്ബനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.2021ല്‍ പുറപ്പെടുവിച്ച ഐടി നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.


പൂനെ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നാല് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യും. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇക്കാര്യം വ്യക്തമാക്കി ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ടെലികോം വകുപ്പ് ഇ-മെയില്‍ അയച്ചു.