29 March 2024 Friday

കര്‍ഷകദിനത്തില്‍ എറവറാംകുന്ന് പൈതൃക കര്‍ഷകസംഘം മുണ്ടകന്‍ കൃഷിക്ക് തുടക്കമായി

ckmnews

കര്‍ഷകദിനത്തില്‍ എറവറാംകുന്ന് പൈതൃക കര്‍ഷകസംഘം മുണ്ടകന്‍ കൃഷിക്ക് തുടക്കമായി


ചങ്ങരംകുളം:കര്‍ഷകദിനത്തില്‍ എറവറാംകുന്ന് പൈതൃക കര്‍ഷകസംഘത്തിന്റെ മുണ്ടകന്‍ നെല്‍ കൃഷിക്ക് തുടക്കമായി.തുടര്‍ച്ചയായ നാലാം വർഷമാണ് സംഘം കൃഷി ഇറക്കുന്നത്.കർഷസംഘം അംഗങ്ങളായ മൂസ.ഇ.എം, സുഹൈർ എറവറാംകുന്ന്,അബ്ബാസ്.എൻ.എം,ഉബൈദ്.ഇഎം, ഫഹദ്.ഇ.എച്ച്, മുഹമ്മദ് തവയിൽ, റഫീക്കുൽ അക്ബർ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.കാലാവസ്ഥ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുന്ന കൃഷിക്ക് ഇത്തവണ കോവിഡ് പ്രതിസന്ധികളെയും മറികടക്കാന്‍ വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.