23 April 2024 Tuesday

അഞ്ചു വയസ്സുകാരിയായ മകളെ കൊണ്ട് പിതാവ് പുഴയില്‍ ചാടിയ സംഭവം പിതാവിന് പിന്നാലെ മകളും മരിച്ചു

ckmnews

കൊച്ചി : മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും അച്ഛനൊപ്പം ആലുവ പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകൾ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. അച്ഛൻ ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയിൽ നിന്നും ആദ്യം കണ്ടെടുത്തത്.