28 March 2024 Thursday

ഐ.സി.ഡി.എസ് പൊന്നാനി പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ പോഷകമേള നടത്തി

ckmnews

ഐ.സി.ഡി.എസ് പൊന്നാനി പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ പോഷകമേള നടത്തി


എടപ്പാൾ: പോഷക മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി. എസ് പൊന്നാനി പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ കാലടി ഗ്രാമ പഞ്ചായത്തില്‍ "പോഷണ്‍ മാഹ് 2022" സംഘടിപ്പിച്ചു.  പ്രസിഡന്റ് അസലം കെ തിരുത്തി ഉദ്‌ഘാടനം ചെയതു. വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി അധ്യക്ഷത വഹിച്ചു. ഐ.സി .ഡി. എസ് സൂപ്പർ വൈസര്‍ പി. രജനി, കെ. കെ ആനന്ദന്‍, റംസീന ഷാനൂബ്, എം. ജയശ്രീ, സുരേഷ് പനക്കല്‍, കെ. ജി ബാബു, എ. ലെനിന്‍, ബഷീർ തുറയാറ്റില്‍, എം. രജിത, കെ. ബല്‍ക്കീസ്, പി. എം ഷാജി, എന്നിവർ പ്രസംഗിച്ചു.പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണക്ലാസ് നടത്തി. കാലടി കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സി മണിലാൽ, സതീഷ് അയ്യാപ്പില്‍ എന്നിവർ നേതൃത്വം നല്‍കി. നാടന്‍  വിഭവങ്ങള്‍ ഉപയോഗിച്ച് വാഴ കിഴങ്ങ് പരിപ്പ് ഉപ്പേരി, ക്യാരറ്റ് ഹല്‍വ, പഴപ്രഥമന്‍, അമൃതംപൊടി ഷൈക്ക് 

, രാഗി പായസം,ചെറുപയര്‍ലഡു, ഉഴുന്ന് മുരിങ്ങയില ദോശ, ബീറ്റ്‌റൂട്ട് അച്ചാര്‍, ചക്ക പായസം,രാഗിവട അപ്പം, ഉണ്ണിതണ്ടു തോരന്‍, പപ്പായ തോരന്‍, അമൃതം ഉപ്പുമാവ്,ക്യാരറ്റ്അപ്പം, തുടങ്ങിയ പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും നടന്നു.