20 April 2024 Saturday

മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു*

ckmnews

*മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു*


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത സുനിൽ  നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഹാൾ ഉദ്ഘാടനം താലൂക്ക് വ്യവസായ വികസനം ഓഫീസർ ശ്രീമതി 

സ്മിത നിർവ്വഹിച്ചു. അഷറഫ് കോക്കൂർ, പി വിജയൻ,സിദ്ദീഖ് പന്താവൂർ, ഷാനവാസ് വട്ടത്തൂർ ശ്രീജിത്ത്, ബാബുരാജ്, എം.കെ അൻവർ, അലി പരുവിങ്കൾ,ബഷീർ കക്കിടിക്കൽ. സലീം കോക്കൂർ, ഉസ്മാൻ പന്താവൂർ, ആയിഷ ഹസ്സൻ ,മനീഷ് കുമാർ  എന്നിവർ പ്രസംഗിച്ചു.