29 March 2024 Friday

അടുത്ത മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു.

ckmnews

അടുത്ത മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഡി-മാറ്റ് അക്കൗണ്ടുകൾ തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു. അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക.ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബർ 30 ലേക്ക് നീട്ടുകയായിരുന്നു.


അടുത്ത മാസം മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം ( കാർഡ് ലഭിച്ച് ) ആക്ടിവേറ്റഅ ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും.


അടുത്ത മാസം മുതൽ ആദായ നികുതിയുടെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അടൽ പെൻഷൻ യോജനയിൽ ഭാഗമാകാൻ കഴിയില്ല.