29 March 2024 Friday

ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയിൽ

ckmnews

ആലപ്പുഴ: ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.


ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.