28 March 2024 Thursday

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് പൂര്‍ത്തിയാകും

ckmnews

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും.

ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരില്‍ പ്രവേശിക്കും. നാളെ മുതല്‍ കര്ണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ജോഡ‍ോ യാത്രക്കിടെ തന്നെ നടന്നു. കോണ്‍​ഗ്രസിന് ഇപ്പോഴും അടിവേരുകള്‍ ഉള്ള കേരളത്തില്‍ നിന്ന് പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുല്‍ പോകുന്നത്.


യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഈ മാസം ഏഴിന് വലിയ ആണ് കോണ്‍​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ആവേശം വാനോളമായി.