24 April 2024 Wednesday

കാഞ്ഞിരമുക്ക് പി.എൻ.യു പി വിദ്യാലയത്തിലെ സ്കൂൾ തല കായികമേള സംഘടിപ്പിച്ചു

ckmnews

കാഞ്ഞിരമുക്ക് പി.എൻ.യു പി വിദ്യാലയത്തിലെ സ്കൂൾ തല കായികമേള സംഘടിപ്പിച്ചു


എടപ്പാൾ:കാഞ്ഞിരമുക്ക് പി.എൻ.യു പി വിദ്യാലയത്തിലെ സ്കൂൾ തല കായികമേള തോന്നികുറുമ്പക്കാവ്  ക്ഷേത്ര മൈതാനത്ത് നടന്നു. നിരവധി കായിക ചരിത്രങ്ങൾ കുറിച്ച  മൈതാനത്തിൽ കുരുന്നു പ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.ആവേശോജ്ജ്വലമായ കായിക മേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക കെ സിന്ധു നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംടിഎ പ്രസിഡണ്ട് സവിത , സ്റ്റാഫ് സെക്രട്ടറി നൂറുൽ അമീൻ കായിക മേള കൺവീനർ ഇർഫാൻ എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും പൂർവവിദ്യാർഥികളും നാട്ടുകാരും ഒരുമിച്ച് പരിപാടികൾക്ക് നേതൃത്വം നല്കി. വിജയികൾക്ക് സമ്മാന വിതരണവും നടന്നു