20 April 2024 Saturday

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കമായി

ckmnews

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കമായി


ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കമായി.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോൽസവം ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷെഹീർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷിജു സിവി സ്വാഗതം പറഞ്ഞു.കലോത്സവ കൺവീനർ ലത നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ പി ടി എ അംഗം ശശീധരൻ  സ്കൂൾ എച്ച് എം രജനി,ഡെപ്യൂട്ടി എച്ച് എം ഷൈന,സ്റ്റാഫ് സെക്രട്ടറി വിപിൻ,അറബിക് കലോത്സവ കൺവീനർ അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.